KCYM kattoor st michels forane
official page of kattoor st michels forane church's
"K C Y M " unit
പ്രിയ പിതാവിന് യുവജനപ്രസ്ഥാനത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.🙏💐💐💐
#ആദരാഞ്ജലികൾ
അഭിവാദ്യങ്ങൾ
❤🤍💛
കാട്ടൂർ സെന്റ് മൈക്കിൾസ് ഫൊറോനാ ദേവാലയത്തിലെ തിരുനാൾ കൊടിയേറ്റ് ഇടവക വികാരി ഫാ. അലൻ ലെസ്‌ലി പനയ്ക്കൽ നിർവ്വഹിക്കുന്നു ......
കാട്ടൂർ ഹോളി ഫാമിലി ഹയർ സെക്കന്റെറി സ്കൂളിലെ മുൻ അദ്ധ്യാപികയും. കാട്ടൂർ ഹോളിഫാമിലി കോൺവെന്റിലെ കന്യാസ്ത്രിയുമായിരുന്ന സിസ്റ്റർ ....ക്ലാരമ്മ നിര്യാതയായി....ആദരാഞ്ജലികൾ
*കെ.സി.വൈ.എം കാട്ടൂർ യൂണിറ്റിന്റെ* നേതൃതത്തിൽ ഇടവകയിൽ, കോവിഡും. കടൽ ആക്രമണം. മൂലം ദുരിതമനുഭവിക്കുന്ന 150 കുടുബങ്ങൾക് ചെറിയൊരു സഹായം എന്ന നിലയിൽ ഭാഷ്യധാന്യ കിറ്റ് വിതരണം ചെയ്തു... ഇതിനു വേണ്ട സഹായം ചെയ്ത Fr. Alan Lesly Panackal( Forane vicar ), Fr. Savio Antony(KCYM unit Director) Sr.Selena (Sr.Animator) Salamma Benjamin(Lay Animator) എന്നിവർക്ക് യൂണിറ്റിന്റെ നന്ദി.
ഈ പ്രവർത്തനതിനു മുൻകൈ എടുത്ത കാട്ടൂർ ഫോറെനയുടെ പുതിയ സാരഥി.നമ്മുടെ അലൻ അച്ഛന് ഒരായിരം നന്ദി 🙏😍..
കോവിഡ് സമയത്തും ഇങ്ങനെ ഒരു പ്രവർത്തനം ചെയ്യാൻ അനുഗ്രഹിച്ച സർവശക്തനായ ദൈവത്തിനും ഒരായിരം നന്ദി🙏.🙏. 🙏....
*KCYM KATTOOR UNIT*
ലോക പരിസ്ഥിതി ദിനം
പ്രിയപ്പെട്ട യുവജന സുഹൃത്തുകളെ,
നമ്മുടെ ഇടവകയിൽ അഞ്ചുവർഷത്തോളം സേവനമനുഷ്ഠിച്ച Fr. Stephen Pazhambhasheril റിട്ടയർമെന്റ് ട്രാൻസ്ഫർ ആവുകയാണ്...ഈ അവസരത്തിൽ അച്ഛനിലൂടെ നമുക്ക് ലഭിച്ച എല്ലാവിധ പിന്തുണയ്ക്കും സ്നേഹത്തിനു ദൈവാനുഗ്രഹങ്ങളൾക്കുംനമുക്ക് നന്ദി അറിയികാം...... അച്ഛന്റെ വിശ്രമജീവിതം സമാധാനവും സ്നേഹവും നിറഞ്ഞതായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യാം......
പ്രാർത്ഥനാ ആശംസകളോടെ.......
*KCYM KATTOOR UNIT*
ആലപ്പുഴ രൂപതയുടെ വികാരി ജനറലായി നിയോഗിക്കപ്പെട്ട ബഹുമാനപ്പെട്ട ജോയ് പുത്തൻവീട്ടിൽ അച്ഛന് കെ.സി.വൈ.എം. കാട്ടൂർ യൂണിറ്റിന്റെ എല്ലാവിധ പ്രാർത്ഥനാശംസകളും
#കെ_സി_വൈ_എം
യുവജനങ്ങളുടെ കഠിന പ്രയത്നങ്ങൾ കാറ്റിൽ പറത്തി. പി.എസ്.സി യെ നോക്കുകത്തിയാക്കി. സർക്കാർ നടപ്പിലാക്കുന്ന പിൻവാതിൽ നിയമനത്തിനെതിരെ നാളെ വൈകിട്ട് 5മണിക്ക്.യുവജ്യോതി കെ.സി.വൈ.എം ആലപ്പുഴ രൂപതയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ നഗരത്തിൽ.അകാലത്തിൽ വിസ്‌മൃതയിയിലേക്ക് ആണ്ടൂ പോകുന്ന പി.എസ്.സി. യെ സ്മരിച്ചുകൊണ്ട് *വിലാപയാത്ര* സംഘടിപ്പിക്കുന്നു പങ്കെടുക്കുക.... വിജയിപ്പിക്കുക......
ാകദിനം_ഡിസംബർ_28.
———————————————————
1978 ഡിസംബർ 28 ന് മാന്നാനത്ത് വച്ച് നടന്ന പ്രഥമ സെനറ്റിൽ വച്ചാണ് കേരളകത്തോലിക്ക സഭയിലെ മുഴുവൻ യുവജനങ്ങളേയും ഒരു കുടക്കീഴിൽ ഒരുമിപ്പിച്ചുകൊണ്ട് കേരള കത്തോലിക്ക സഭയുടെ ഔദ്യോഗീക യുവജനസംഘടനയായി കെ.സി.വൈ.എം പ്രസ്ഥാനം രൂപീകൃതമായത്. പ്രസ്ഥാനത്തിന്റെ സ്ഥാപക ദിനമായ ഡിസംബർ 28 പതാകദിനമായി ആണ് ആചരിക്കുന്നത്. ആശംസകൾ.!!
യുവജ്യോതി കെ സി വൈ എം കാട്ടൂർ യൂണിറ്റ്.. സെക്രട്ടറി ഡാനി ക്കും ജോമോനും ...വിവാഹആശംസകൾ
ഏവർക്കും K C Y M
കാട്ടൂർ യൂണിറ്റിന്റെ തിരുനാൾ ആശംസകൾ
ആലപ്പുഴ രൂപതയിലെ രണ്ടാമത്തെ കോവിഡ് മരണ സംസ്കാരം അഭിവന്ദ്യ വൈദികരുടെയും ആലപ്പുഴ രൂപത ടാസ്‌ക് ഫോഴ്‌സിന്റെയും നേതൃത്വത്തിൽ കാട്ടൂർ ദേവാലയ സിമിത്തേരീയിൽ ചരിത്രപരമായ ശവദാഹ ശുശ്രൂഷ നടന്നു.
ആവശ്യം ഉള്ളവർ വിളിക്കുക...
Mob : 8086609005
യുവജ്യോതി കെ സി വൈ എം കാട്ടൂർ മേഖല ആലപ്പുഴ നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും അനുമതിയോടെ ആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡും പരിസരവും ശുചിയാക്കുകയുണ്ടായി.ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ വർഗീസ് , ഷംസുദീൻ എന്നിവർ ശുചികരണപരുപാടിക്കു നിർദ്ദേശങ്ങൾ നൽകി.കാട്ടൂർ മേഖല പ്രസിഡന്റ് കെവിൻ ജൂഡ്,സെക്രട്ടറി ഡാനി ഡൊമിനിക്ക്,ഫെറോന ഡയറക്ടർ fr. ജോസഫ് ഫെർണാണ്ടസ്,സിസ്റ്റർ ആനിമേറ്റർ sr. നവ്യ,ലെ.ആനിമേറ്റർ സാലമ്മ ബെഞ്ചമിൻ,വൈസ് പ്രസിഡന്റ് ജിതിൻ മാത്യു,ജോയിന്റ് സെക്രട്ടറി അഡ്രിൻ ജോസഫ്,എനോഷ് ജോസഫ്,പീറ്റർ പ്രശോഭ് ,ഗ്ലാഡിൻ എന്നിവരുടെ നേതൃത്വത്തിൽ മാരാരിക്കുളം,കാട്ടൂർ,പള്ളോട്ടി, ഓമനപ്പുഴ എന്നി യൂണിറ്റുകളിൽ നിന്നുമുള്ള യുവജനങ്ങൾ ശുചികരണപരുപടിയിൽ പങ്കെടുത്തു.
Support
Bottle Art Contest
Contestant number : 25
വിജയികളെ ഏപ്രിൽ 17 വൈകിട്ട് 5 മണി വരെ ലഭിക്കുന്ന ലൈക്കുകൾ പരിഗണിച്ച് ആയിരിക്കും വിജയിയെ പ്രഖ്യാപിക്കുന്നത്.
* Auto like പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നവരെ അയോഗ്യരാക്കുന്നതാണ്.
യുവജ്യോതി കെ.സി.വൈ.എം ആലപ്പുഴ രൂപത
മാനവ രാശിക്ക് രക്ഷ നൽകാൻ അവതരിച്ച ദൈവപുത്രന്റെ പീഡനനുഭവത്തിന്റെ സ്മരണ പുതുക്കി ഇന്ന് ദുഃഖവെള്ളി...
ലോക രക്ഷയ്ക്കായി പ്രാർത്ഥനയോടെ ആയിരിക്കാം...
എല്ലാവർക്കും ഓശാന ഞായർ ആശംസകൾ.....
പ്രിയ യുവജന സുഹൃത്തുക്കളെ,
കോവിഡ് വെയ്പാനത്തിന്റെ പശ്ചാത്തലത്തിൽ പരിശുദ്ധ പാപ്പായുടെ ആഹ്വാന പ്രകാരം ഇന്ന് വൈകിട്ട് 4.30 ന് എല്ലാവരും പാപ്പയോടൊപ്പം പ്രാർത്ഥിക്കുക. 4.30 ന്. എവിടെ ആയിരിക്കുന്നോ അവിടെ നിന്നുകൊണ്ട്. *സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ* എന്നാ പ്രാർഥന ചൊല്ലി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുന്നു...
യുവജ്യോതി കെ.സി.വൈ.എം
ആലപ്പുഴ രൂപത
❤🤍💛
#ആലപ്പുഴയിൽ_144_പ്രഖ്യാപിച്ചു
കോറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ച് കടകൾ തുറന്ന് പ്രവർത്തിപ്പിക്കുകയും ജനങ്ങൾ കുട്ടംകുട്ടുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടത് പ്രകാരം ആലപ്പുഴയിൽ .144 പ്രഖ്യാപിച്ചതായി ജില്ലകളക്ടർ അറിയിച്ചു
#അറിയിപ്പ്
#ജന്മദിനാശംസകൾ
അഭിവന്ദ്യ ജെയിംസ് പിതാവിന് യുവജന സമൂഹത്തിന്റെ ജന്മദിനാശംസകൾ...
#യുവജ്യോതി_കെ_സി_വൈ_എം_ആലപ്പുഴ
#നിബോധിത വനിതാ നേത്രത്വ പരിശീലന ക്യാമ്പ് മാർച്ച് 7 , 8 @സെന്റ്. മൈക്കിൾസ് കോളേജ് ചേർത്തല
12 വർഷം കഴിഞ്ഞിട്ടും പൂർത്തീകരിക്കാത്ത അന്ധകാരനാഴി വടക്കേ പാലം പണിയിൽ ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള അവഗണന തീർത്തും നിരാശജനകമാണ്. 2019 ഡിസംബർ 12 ന് ആലപ്പുഴ കളക്ട്രേറ്റിൽ വെച്ച് ന്യൂനപക്ഷ കമ്മീഷൻ അംഗം മുൻപാകെ അസി.എൻജിനിയർ ഉറപ്പ് നൽകിയത് 2020 ജനുവരി 29 ന് മുൻപ് പാലം പണി പൂർത്തിയാക്കി നൽകാം എന്നായിരുന്നു. എന്നാൽ 2020 ജനുവരി 5 ന് യുവജനകമ്മീഷൻ മുൻപാകെ ഇതേ എൻജിനിയർ 2020 ഫെബ്രുവരി 28 ന് മുൻപ് മാത്രമേ പണി തീർക്കുവാൻ ആവു എന്ന് അറിയിച്ചു. അതും നടക്കില്ല എന്ന് മനസ്സിലാക്കി കൂടുതൽ വിശദാംശങ്ങൾ അന്വേഷിച്ചതിലൂടെ കണ്ടെത്തിയത് കരാറുകാരന് ബാധ്യതകൾ ഉള്ളത് കൊണ്ടാണ് പണി വൈകുന്നത് എന്നാണ്. മറ്റൊരാൾക്ക് കരാർ മാറ്റി നൽകാൻ പോലും ശ്രമിക്കാതെ കരാറുകാരന് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്ന ഹാർബർ എൻജിനിയറിങ് വകുപ്പ് തീരദേശത്തെ ഒരു വലിയ ജനവിഭാഗത്തെ തന്നെ വൻ അപകട സാധ്യതയിലേക്ക് തള്ളി വിടുകയാണ്. അന്ധകാരനാഴി പഴയ വടക്കേ പാലത്തിലൂടെ ഗതാഗതം പൂർണമായി നിരോധിച്ചു എന്ന സാക്ഷ്യപ്പെടുത്തുന്ന ബോർഡ് അസി.എക്സിക്യൂട്ടീവ് എൻജിനിയർ സ്ഥാപിച്ചിട്ടുള്ളതാണ്. ഈ പഴയ പാലത്തിന്റെ അടിയിൽ കോണ്ക്രീറ്റ് പാളികൾ അടർന്ന് കമ്പികൾ കമ്പികൾ പൊട്ടിയ സ്ഥിതിയിൽ ആണ്. ഈ പാലത്തിലൂടെയാണ് നിരവധി മത്സ്യത്തൊഴിലാളി വാഹനങ്ങളും സ്കൂൾ വാഹനങ്ങളും ബസ്സുകളും ദിനംപ്രതി കടന്നുപോകുന്നത്. തീരദേശത്ത് അതിവേഗ പാതയ്ക്ക് സർക്കാർ ശ്രമാരഭിക്കുമ്പോഴും ആലപ്പുഴയെയും എറണാകുളം ജില്ലായെയും തമ്മിൽ ബന്ധിപ്പിക്കുന്ന അന്ധകാരനാഴി വടക്കേപാലം കണ്ടില്ലെന്ന് വെക്കുന്നത് തികച്ചും വിരോധാഭാസം ആണ്. അധികാരികൾ കണ്ണ് തുറക്കാത്ത ഈ സാഹചര്യത്തിൽ ആലപ്പുഴ രൂപത കെ.സി.വൈ.എം, മനക്കോടം മേഖലയുടെ ആഭിമുഖ്യത്തിൽ പ്രാരംഭ പ്രതിഷേധപരുപടികൾക്ക് തുടക്കം കുറിക്കൻ തീരുമാനിച്ചിരിക്കുകയാണ്.
എം.ജെ.ഇമ്മാനുവൽ
യുവജ്യോതി കെ.സി.വൈ.എം ആലപ്പുഴ രൂപത പ്രസിഡന്റ്.