Thalamunda Friends Group
തലമുണ്ട ക്ഷേത്രപരിസരങ്ങളിലായി കളിച?
തലമുണ്ട ക്ഷേത്രപരിസരങ്ങളിലായി കളിച്ചു വളർന്ന സൗഹൃദ കൂട്ടായ്മ. പലരും വിദേശത്തും നാട്ടിലും ജോലി ചെയ്തു നീങ്ങുന്നു. സ്നേഹ സൗഹൃദങ്ങൾക്കപ്പുറം, പരസ്പര സഹായ സഹകരണങ്ങൾക്കൊപ്പം, ചെറിയ സാമൂഹിക സേവനങ്ങളും ചെയ്തു മുന്നോട്ടു നീങ്ങുന്നു - തലമുണ്ട ഫ്രണ്ട്സ് ഗ്രൂപ്പ്.
തലമുണ്ട ഫ്രണ്ട്സ് ഗ്രൂപ്പ് നടത്തിയ ചിത്ര രചനാ മത്സരത്തിന്റെ സമ്മാന വിതരണം (സീനിയർ)
തലമുണ്ട ഫ്രണ്ട്സ് ഗ്രൂപ്പ് നടത്തിയ ചിത്ര രചനാ മത്സരത്തിന്റെ സമ്മാന വിതരണം (ജൂനിയർ)
തലമുണ്ട ഫ്രണ്ട്സ് ഗ്രൂപ്പ് നടത്തിയ ചിത്ര രചനാ മത്സരത്തിന്റെ സമ്മാന വിതരണം (സബ് ജൂനിയർ)
2021ൽ 10th സ്റ്റാൻഡേർഡിലും, 12th സ്റ്റാൻഡേർഡിലും ഉന്നത വിജയം കരസ്ഥമാക്കിയ തലമുണ്ട ഫ്രണ്ട്സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കുട്ടികൾക്ക് "Academic Excellence Award" മൊമെന്റോയും, ചോക്ലേറ്റ്സും നൽകി അനുമോദിച്ചതിന്റെ ചിത്രങ്ങൾ:
തലമുണ്ട ഫ്രണ്ട്സ് ഗ്രൂപ്പ്, ഈദ്-ഓണാഘോഷത്തിന്റെ ഭാഗമായി 19.08.2021ന് ഓൺലൈൻ വഴി നടത്തിയ ചിത്ര രചനാ മത്സരത്തിൽ ഒന്നും രണ്ടും സമ്മാനങ്ങൾ നേടിയ ചിത്രങ്ങൾ. അഭിനന്ദനങ്ങൾ.
ചിത്ര രചനാ മത്സരം (സീനിയർ)
ചിത്ര രചനാ മത്സരം (ജൂനിയർ)
ചിത്ര രചനാ മത്സരം (സബ് ജൂനിയർ)
ഈദ്-ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ചിത്ര രചനാ മത്സരം.
കോവിഡ് മൂലം ജോലിക്ക് പോകുവാൻ കഴിയാത്തതിനാൽ സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന സിദ്ധിക്ക് എന്ന സുഹൃത്തിനെ തലമുണ്ട ഫ്രണ്ട്സ് ഗ്രൂപ്പ് 5000 രൂപയും 500 രൂപയുടെ ഭക്ഷ്യ കിറ്റും ജൂൺ 29 ന് നൽകി സഹായിച്ചു.
2021 ന് മുൻപായി, തലമുണ്ട ഫ്രണ്ട്സ് ഗ്രൂപ്പിലെ 2 അംഗങ്ങൾക്ക് സാമ്പത്തികമായി പ്രതിസന്ധി നേരിട്ടപ്പോൾ, ഗ്രൂപ്പിലെ അംഗങ്ങളുടെ സഹായ സഹകരണത്തോടെ, അവരെ രണ്ടു പേരെയും സഹായിക്കാനായി.
2021 മെയ് മാസത്തിൽ, കോവിഡ് മഹാമാരിയിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന തലമുണ്ടയിലെ 30 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ, തലമുണ്ട ഫ്രണ്ട്സ് ഗ്രൂപ്പിലെ എല്ലാവരുടെയും സഹകരണത്തോടെ എത്തിച്ചു കൊടുക്കുവാനായി.