Tax Remedy

Tax Remedy

JILSON T JACOB ,TAX PRACTITIONER

Timeline photos 10/12/2023

എക്കൗണ്ടിംഗ് സംവിധാനം, ദൃഢതയും കാര്യക്ഷമതയും നിര്‍ണായകം

സ്ഥാപനത്തില്‍ ശക്തവും ആരോഗ്യകരവുമായ ഒരു എക്കൗിംഗ് സംവിധാനം നിലനിര്‍ത്തണം

ചെലവിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ വില നിശ്ചയിക്കലിനെ പ്രതികൂലമായി ബാധിക്കുകയും നഷ്ടത്തില്‍ കലാശിക്കുകയും ചെയ്യാം. അതുപോലെ തന്നെ, വില അധികമായാല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍നിന്ന് തള്ളപ്പെട്ടുപോകാം. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മാനേജ്‌മെന്റ് എന്താണ് ചെയ്യേണ്ടത്?
ബോര്‍ഡില്‍ സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തുക
ഓഡിറ്റര്‍മാരുടെയും, ടാക്സ് പ്രാക്ടീഷണരുടെയും അഭിപ്രായങ്ങളും സഹായവും തേടുക.
ഇന്റേണല്‍ ഓഡിറ്റ്(internal audit) സംവിധാനങ്ങള്‍ തുടങ്ങുക. ഇത് വ്യക്തിനിഷ്ഠമായിരിക്കരുത്. ഇന്റേണല്‍ ഓഡിറ്റ് ഉണ്ടെങ്കില്‍ അതിന്റെ ടേംസ് ഓഫ് റെഫറന്‍സ് വ്യാപ്തീകരിച്ചുകൊണ്ട് കൂടുതല്‍ ശക്തമാക്കുക.
ബോര്‍ഡ് മീറ്റിംഗുകളില്‍ എക്കൗിംഗിനും ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗിനുമായി സമയം മാറ്റിവെച്ച് വിശദമായി ചര്‍ച്ചകള്‍ നടത്തുക. ഇവിടെ CFO (ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍),ടാക്സ് പ്രാക്ടീഷണർ, എക്കൗ്ണ്ട്സ് മാനേജർ എന്നിവരുടെ സാന്നിധ്യം ഉറപ്പുവരുത്തുകയും വേണം.
ലാഭനഷ്ട കണക്ക്, ബാലന്‍സ് ഷീറ്റ്, കാഷ് ഫ്‌ളോ എന്നിവ മൂന്നുമാസം കൂടുമ്പോഴെങ്കിലും എടുത്ത് വിശദമായി വിശകലനം ചെയ്യുക. എന്നാല്‍ പല കമ്പനികളുടെയും എക്കൗിംഗ് സിസ്റ്റം പരിശോധിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ സ്റ്റേറ്റ്‌മെന്റുകള്‍ എടുക്കാന്‍ സാധിക്കാത്ത അവസ്ഥ ശ്രദ്ധിച്ചിട്ടുണ്ട്.

പൂര്‍ത്തിയാകാതെ കിടക്കുന്ന എക്കൗിംഗ് ജോലികളും സ്റ്റോക്കിന്റെ വില നിര്‍ണയിക്കാത്തതുമെല്ലാം ഇവിടെ തടസങ്ങളാണ്.

എക്കൗണ്ടിഗ് ചട്ടക്കൂട്

സുശക്തമായ എക്കൗിംഗ് സംവിധാനത്തിന് വേണ്ട മറ്റൊരു അവിഭാജ്യ ഘടകമാണ് വ്യക്തമായ ഒരു എക്കൗണ്ടിഗ് ചട്ടക്കൂട്. ഒരു നല്ല ചട്ടക്കൂടിന് താഴെപ്പറയുന്ന ചേരുവകള്‍ ആവശ്യമാണ്:

എക്കൗിംഗ് മാനുവല്‍

എക്കൗിംഗിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും (വൗച്ചര്‍ മുതല്‍ ബാലന്‍സ് ഷീറ്റ് വരെ) സംഗ്രഹിക്കുന്ന ഒരു 'വിശുദ്ധ ഗ്രന്ഥ'മാണ് എക്കൗിംഗ് മാനുവല്‍. എല്ലാവിധ ഇടപാടുകള്‍ക്കുമുള്ള ഇതില്‍ സ്വാംശീകരിച്ചിരിക്കണം. ഭൂരിഭാഗം പ്രസ്ഥാനങ്ങളും ഇത്തരം ഒരു റെഫറന്‍സ് പുസ്തകമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

ഒരു വാങ്ങല്‍ പ്രക്രിയ എങ്ങനെയായിരിക്കണമെന്ന് നോക്കാം.

1 ഒരു പര്‍ച്ചേസ് പ്ലാന്‍ തയാറാക്കുക.
പ്രൊഡക്ഷന്‍/സെയ്ല്‍സ് പ്ലാനിന് അനുസൃതമായി വേണം ഒരു മികച്ച പര്‍ച്ചേസ് പ്ലാന്‍ ഉണ്ടാക്കാന്‍.

2 ക്വട്ടേഷനുകള്‍ സ്വീകരിക്കുക - കുറഞ്ഞത് രണ്ട് മല്‍സരക്ഷമമായ ക്വോട്ടുകളെങ്കിലും ഇല്ലാതെ വാങ്ങുകയില്ല എന്ന നയം നിശ്ചയിക്കുക.

3 സപ്ലയേഴ്‌സിന്റെ പട്ടിക തയാറാക്കുക -
ഇവിടെ ഉന്നത മാനേജ്‌മെന്റ് ഇടപെടണം. സാംപിള്‍ വിശകലനം ചെയ്യുക, സപ്ലയേഴ്‌സിന്റെ വിശ്വാസ്യതയെക്കുറിച്ച് മനസിലാക്കുക
എന്നിവയെല്ലാം പ്രധാനമാണ്.

4 എല്ലാ പ്രധാന ഐറ്റത്തിനും കുറഞ്ഞത് രണ്ട് സപ്ലയേഴ്‌സ് എങ്കിലും ഉണ്ടാവണം.
5 പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുക. യഥാവിധി അധികാരപ്പെടുത്തിയല്ലാതെ ഒരു വാങ്ങലും നടത്താതിരിക്കുക.

6 ചരക്ക് സ്വീകരിക്കല്‍ - ചരക്ക് എത്തുമ്പോള്‍ ഗുണമേന്മയും അളവും പരിശോധിക്കണം. ഈ ജോലി മേല്‍നോട്ടത്തോടെയാണ് നടപ്പാക്കേണ്ടത്. ശരിയായ രേഖകളും സൂക്ഷിക്കണം.

7 ഇന്‍വോയ്‌സ് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ഫിനാന്‍ഷ്യല്‍ എക്കൗിംഗ് കൃത്യതയോടെ സമയബന്ധിതമായി ചെയ്യുക.

8 സപ്ലയേഴ്‌സിന് നല്‍കാനുള്ള തുക കാലതാമസമില്ലാതെ കൊടുക്കുക. കാഷ് ഡിസ്‌കൗണ്ടിന് വ്യവസ്ഥ ഉണ്ടെങ്കില്‍ അത് ക്ലെയിം ചെയ്യുക.

മേല്‍പ്പറഞ്ഞതുപോലുള്ള പ്രവര്‍ത്തന രീതി എല്ലാ വിഭാഗങ്ങളുടെയും എല്ലാ ഇടപാടുകള്‍ക്കും ഉണ്ടായേ തീരൂ.
# tax remedy

09/12/2023

നോൺ റെസിഡന്റ് നികുതിദായകർ ഫയൽ ചെയ്യേണ്ട GSTR-5 അവസാന തീയതി 2023 ‍ഡിസംബർ 13

09/12/2023

ഇൻപുട് സർവീസ് ഡിസ്ട്രിബ്യുട്ടേഴ്സ് (ISD) നികുതിദായകർ ഫയൽ ചെയ്യേണ്ട GSTR-6 (നവംബർ, 2023)
അവസാന തീയതി 2023 ‍‍ഡിസംബർ 13

09/12/2023

31/12/2023 is the Last Date to File Belated or Revised Income Tax Return (ITR) for A.Y.2023-24 (F.Y.2022-23)

Late fee for Belated ITR👇👇👇

No Late Fee if Gross Total Income (GTI) upto ₹2,50,000

Late Fee is ₹1,000 if GTI above ₹2,50,000

Late Fee is ₹5,000 if TOTAL Income above ₹5,00,000

After 31/12/2023

You Can file an Updated Return if you are eligible but through Updated Return you Can't claim Tax REFUNDS And Late Fee + Additional Tax u/s 140B also applicable.

It means 31/12/2023 is the last date to file your ITR with Tax REFUNDS

Photos from Tax Remedy's post 09/12/2023

Brief on Import & Export Procedure

09/12/2023

QRMP സ്‌കീം പ്രകാരം ത്രൈമാസ റിട്ടേൺ ഫയൽ ചെയ്യാൻ തിരഞ്ഞെടുത്ത നികുതിദായകർ ഫയൽ ചെയ്യേണ്ട
ഇൻവോയ്‌സ് ഫർണിഷിംഗ് ഫെസിലിറ്റി IFF (ഓപ്ഷണൽ)
(നവംബർ, 2023)
അവസാന തീയതി 2023 ‍ഡിസംബർ 13

08/12/2023

സംസ്ഥാന ജി.എസ്.ടി ഇന്റ്‌ലിജന്‍സ് വിഭാഗം100 കോടി രൂപയിലധികം വരുന്ന നികുതി വെട്ടിപ്പ് പിടികൂടി.......................................................................

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ കാസര്‍കോട് ജി.എസ്.ടി. ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 100 കോടി രൂപയിലധികം വരുന്ന നികുതി വെട്ടിപ്പ് പിടികൂടി. ഡിജിറ്റല്‍ കൂപ്പണ്‍, പ്രിവിലേജ്ഡ് ഐഡി എന്നീ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക വഴി കമ്പനി ഈടാക്കുന്ന നികുതിവിധേയമായ വരുമാനമാണ് നികുതി അടക്കാതെ മറച്ചു വെക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയത്. ഇന്റലിജന്‍സ് വിഭാഗത്തിന്റെ വിശദമായ പരിശോധനയെത്തുടര്‍ന്ന് കമ്പനി എം.ഡി കുറ്റം സമ്മതിക്കുകയും 51.5 കോടി രൂപ നികുതിയിനത്തില്‍ ഒടുക്കുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനുശേഷം, കമ്പനി എം.ഡി കെ.ഡി. പ്രതാപന്റെ അറസ്റ്റ് രേഖപ്പെടുത്തി. നികുതിവെട്ടിപ്പുകള്‍ക്കെതിരെയുള്ള അന്വേഷണവും നടപടികളും ശക്തമായി തുടരും.

08/12/2023

ഇലക്ട്രോണിക്‌സ് വ്യാപാരത്തില്‍ നികുതി വെട്ടിപ്പിന് പുതിയമുഖം -
പൂട്ടിട്ട് സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ്........................................................................

ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഫിനാന്‍സിങ്ങ് ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്കുള്ള വില്‍പ്പനയിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. ഫിനാന്‍സിങ് സൗകര്യം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് പലിശ ഉള്‍പ്പടെയുള്ള പല അധിക തുകകളും ഈടാക്കുന്നുണ്ടെങ്കിലും അവ സപ്ലൈയുടെ മൂല്യത്തില്‍ ഉള്‍പ്പെടുത്താതെ തെറ്റായ നികുതി നിര്‍ണ്ണയം നടത്തിയാണ് നികുതി വെട്ടിപ്പ് നടക്കുന്നത്. ഇത്തരം വില്‍പ്പനകള്‍ക്ക് ബാധകമായ പലിശ വ്യാപാരികള്‍ തന്നെ അടക്കണമെന്ന ഫിനാന്‍സിങ്ങ് കമ്പനികളുമായുള്ള കരാര്‍ നിലനില്‍ക്കേ ഉപഭോക്താവില്‍ ആ തുക കൂടി അധികമായി വാങ്ങിയ ശേഷവും സാധനത്തിന്റെ വിലക്ക് മാത്രമുള്ള നികുതിയാണ് ചില വ്യാപാരികള്‍ അടക്കുന്നതെന്നാണ് ഇന്റലിജന്‍സ് യൂണിറ്റ് കണ്ടെത്തിയിരിക്കുന്നത്. അത്തരത്തില്‍ ഒരു കേസില്‍ നിന്നു മാത്രം 1.3 കോടി രൂപയുടെ ക്രമക്കേടില്‍ ഏകദേശം 26 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പാണ് കൊല്ലം ഇന്റലിജന്‍സ് യൂണിറ്റ് കണ്ടെത്തിയത്. സമാനമായ പല കേസുകളിലും അന്വേഷണം തുടര്‍ന്നു വരുന്നു. ഇന്റലിജന്‍സ് ടീമിന് അഭിനന്ദനങ്ങള്‍.

08/12/2023

avail QRMP Scheme at any time ????

08/12/2023
08/12/2023

നികുതി ഇൻവോയ്‌സുകൾ, ഇ-വേ ബില്ലുകൾ, ഗുഡ്‌സ് രസീതുകൾ എന്നിവ ഐടിസി ലഭിക്കുന്നതിന് മതിയായ തെളിവുകളല്ല,

സമീപകാല നിയമപരമായ വികസനത്തിൽ, ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന്റെ (ഐടിസി) യോഗ്യത സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. ഐടിസി ക്ലെയിമുകളുടെ തെളിവായി നികുതി ഇൻവോയ്‌സുകൾ, ഇ-വേ ബില്ലുകൾ, ഗുഡ്‌സ് രസീതുകൾ എന്നിവയുടെ ഉപയോഗത്തെ ചുറ്റിപ്പറ്റിയാണ് കേസ്. കോടതിയുടെ തീരുമാനത്തിന് ബിസിനസുകൾക്കും നികുതിദായകർക്കും കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ട്, അത് ഈ വിഷയത്തിൽ സൂക്ഷ്മപരിശോധന ആവശ്യപ്പെടുന്നു. അലഹബാദ് ഹൈക്കോടതിയാണ് എം. മാലിക് ട്രേഡേഴ്സ് v. ഉത്തർപ്രദേശ് സംസ്ഥാനവും ഓർസും. [2023 ഒക്ടോബർ 18-ലെ 2021 ലെ റിട്ട് ടാക്സ് നമ്പർ 1237], റിട്ട് പെറ്റീഷൻ നിരസിച്ചു,

നികുതി ഇൻവോയ്സ്, ഇ-വേ ബിൽ, ഗുഡ്സ് രസീത് എന്നിവയുടെ വിശദാംശങ്ങൾ ന്യായമായ പരിധിക്കപ്പുറം ഇടപാടിന്റെ യഥാർത്ഥത തെളിയിക്കാൻ പര്യാപ്തമല്ലെന്ന് വിധിച്ചു. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ("ITC") ലഭിക്കാൻ സംശയമുണ്ട്. വാങ്ങിയ സാധനങ്ങളുടെ സ്വീകർത്താവ്, സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹന നമ്പറുകൾ, ചരക്ക് ചാർജിന്റെ പേയ്‌മെന്റ്, രസീതിന്റെ അക്‌നോളജ്‌മെന്റ് എന്നിവയുൾപ്പെടെയുള്ള അവശ്യ വിവരങ്ങൾ നൽകണം, ഇത് ഐടിസി ലഭിക്കുന്നതിന് ചരക്കുകളുടെ യഥാർത്ഥ ശാരീരിക ചലനത്തെ സ്ഥിരീകരിക്കുന്നതിന്.

Case :- WRIT TAX No. - 1237 of 2021
Petitioner :- M/S Malik Traders
Respondent :- State Of U.P. And 2 Others
Counsel for Petitioner :- Pradeep Kumar Srivastava,Pavan Kumar
Srivastava

08/12/2023

08/12/2023

Core amendment not active while Gstin suspended

Photos from Tax Remedy's post 08/12/2023
08/12/2023

Department of State Goods & Services Tax, Kerala Kerala GST Department, Government of Kerala

08/12/2023

വിറ്റുവരവ് 5 കോടിയിൽ കൂടുതൽ / പ്രതിമാസ റിട്ടേൺ ഫയൽ ചെയ്യാൻ തിരഞ്ഞെടുത്ത നികുതിദായകർ GSTR -1 ഫയൽ ചെയ്യേണ്ട അവസാന തീയതി 2023 ഡിസംബർ 11

08/12/2023

advance tax 15-12-2023

08/12/2023

Unsigned Order Is No Order in the Eyes of Law, Section 160 Is Not Attracted

Photos from Tax Remedy's post 07/12/2023

The GSTN has recently released an update to introduce a valuable feature under the “My Profile” section known as “Address and Contacts” on the GST Portal. This new tab provides users with a comprehensive overview of key information related to the names of all promoters and authorized signatory individuals. Users can now conveniently access details such as mobile numbers, email addresses, and even physical addresses directly from this centralized screen.

07/12/2023

ഇ-കോമേഴ്സ് ഓപ്പറേറ്റർമാർ ഫയൽ ചെയ്യേണ്ട GSTR-8
അവസാന തീയതി 2023 ഡിസംബർ 10

07/12/2023

TDS നികുതിദായകർ ഫയൽ ചെയ്യേണ്ട GSTR-7
അവസാന തീയതി
2023 ഡിസംബർ 10

Videos (show all)

PRODUCTIVE STAFFS
14 Dangers of cash transaction...
E-way bill via SMS

Telephone

Opening Hours

Monday 09:30 - 17:30
Tuesday 09:30 - 17:30
Wednesday 09:30 - 17:30
Thursday 09:30 - 17:30
Friday 09:30 - 17:30
Saturday 09:30 - 17:30