Nanma Dialysis Center

Nanma Dialysis Center

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nanma Dialysis Center, Nonprofit Organization, .

സാമൂഹ്യ സേവനരംഗത്ത് നിലയുറപ്പിച്ച ഒരു പറ്റംയുവാക്കളുടെ സംഘടനയായ അൽ ഇഹ്സാൻ യൂത്ത് മൂവ്മെൻ്റ്, പെരിങ്ങാലയുടെ പുതിയ ഒരു സേവനപാത ലക്ഷ്യമിടുന്നതാണ് പാവപ്പെട്ട വൃക്കരോഗികൾക്കുള്ള സൗജന്യ ഡയാലിസിസു സെൻ്റർ.

30/06/2024

നന്മ ഡയാലിസിസ് സെൻ്റർ പെരിങ്ങാല*
🤝🤝🤝🤝🤝
ചെങ്ങര മുനവ്വിറുൽ ഇസ്ലാം മദ്രസ പൂവ്വ വിദ്യാർത്ഥി കൂട്ടായ്മ ഇഹ്‌സാൻ ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ഭാരവാഹികൾ നന്മ ഡയാലിസിസ് സെന്റർ സന്ദർശനം നടത്തി, സംഭാവന
കൈമാറി.ഡയാലിസിസ് സെന്റർ സെക്രട്ടറി ഷാനവാസ്‌ EA ക്ക് രക്ഷധികാരി KE ജലാൽ, സെക്രട്ടറി TA മാഹീൻ, ട്രഷറർ TY നസീർ മുൻ പ്രസിഡന്റ് PI ഷാഹിർ എന്നിവർ . ചെയർമാൻ അബ്ദുൽ റഷീദ് അമാനി ബാഖവി, എക്സിക്യൂട്ടീവ് അംഗം അബൂബക്കർ KH എന്നിവരുടെ സാന്നിധ്യത്തിൽ സംഭാവന കൈമാറി

22/06/2024

പ്രിയപ്പെട്ട സഹോദരങ്ങളെ നമ്മുടെ ഡയാലിസിസ് സെന്ററിൽ അടുത്ത ഷിഫ്റ്റ്‌ കൂടി ആരംഭിക്കുന്നു. അതിലേക്ക് നഴ്സ്, ഡെക്‌നീഷൻ ഒഴിവ് ഉണ്ട്. നിങ്ങളുടെ പരിചയത്തിൽ ഉള്ള മുകളിൽ കൊടുത്തിരിക്കുന്ന യോഗ്യത കൾ ഉള്ളവർക്ക് ഈ മെസ്സേജ് ഷെയർ ചെയ്തു കൊടുക്കുക.
സഹകരണം പ്രതീക്ഷിക്കുന്നു
എന്ന് അബ്ദുൽ റഷീദ് അമാനി, ബാഖവി
ചെയർമാൻ

17/06/2024
05/06/2024

ലോക പരിസ്ഥിതി ദിനം "മരം ഒരു വരം" ഒരു തൈ നടൂ... നാളെയുടെ ഒരു തണൽ... ഫലവൃക്ഷമായി അത് വളർന്ന് വരും തലമുറയ്ക്ക് ശുദ്ധവായു പകരട്ടെ

Photos from Nanma Dialysis Center's post 04/06/2024

നമ്മുടെ നന്മ ഡയാലിസിസ് സെന്ററിലേക്ക് കരിമുകൾ വ്യാപാരി വ്യവസായി ഏകോപന സമിതി വാങ്ങി നൽകിയ മെഷീന്റെ സ്വിച്ച് ഓൺ കർമം
കരിമുകൾ വ്യാപാരി വ്യവസായി പ്രസിഡന്റ് TB നാസർ സെക്രട്ടറി ജമാൽ ട്രഷറർ മറ്റ് ഭാരവാഹികൾ, അംഗങ്ങൾ, അമ്പലമേട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിജു സാർ തുടങ്ങിയവരുടെ മഹനീയ സാന്നിധ്യത്തിൽ വ്യാപാരി വ്യവസായി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. AJ റിയാസ്, അമ്പലമേട് SHO VR ശിവകുമാർ എന്നിവർ നിർവഹിച്ചു.നന്മ ഡയാലിസിസ് ഉപദേശക സമിതി അംഗങ്ങൾ ബോർഡ് മെമ്പർ മാർ പങ്കെടുത്തു.ഇതിന് അവസരം ഒരുക്കിയ കരിമുകൾ വ്യാപാരി വ്യവസായിഅംഗങ്ങൾക്കും ഭാരവാഹികൾ ക്കും ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
നന്മ ഡയാലിസിസ് സെന്ററിന്റെ സഹായികൾക്കും അഭ്യുദകാംക്ഷികൾക്കും എല്ലാവിധ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടാകട്ടെ എന്ന പ്രാർത്ഥന
എപ്പോഴും ഉണ്ട് എന്നറിയിക്കുന്നു.
പുതിയ മെഷീൻ പ്രവർത്തനം ആരംഭിക്കുമ്പോൾ കുറച്ചു രോഗികളെ കൂടി പരിഗണിക്കാൻ കഴിയും. നിങ്ങളുടെ പരിചയത്തിൽ ഡയാലിസിസ് ചെയ്യുന്ന നിർദ്ധന രോഗികലിലേക്ക് അറിയിപ്പ് നൽകി സഹകരിക്കണം.നിങ്ങൾ ഓരോരുത്തരുടെയും വിലപ്പെട്ട നിർദേശങ്ങളും സഹകരണവും എപ്പോഴും ഉണ്ടാകണമെന്നഅഭ്യർത്ഥന യോടെ
ചെയർമാൻ
TA അബ്ദുൽ റഷീദ് അമാനി, ബാഖവി MD

20/05/2024

കുഞ്ഞു മനസ്സിൻ കാരുണ്യം ! ഒരു വർഷത്തെ സമ്പാദ്യം നന്മഡയാലിസിസ് സെന്ററിന് നൽകി മാതൃകയായി

പള്ളിക്കര : പെരിങ്ങാല ചെല്ലിപ്പാടം സ്വദേശികളായ മർഹും ഹുസൈൻ CK - ഫാത്തിമ്മ ദമ്പതികളുടെ മകൻ ഉസ്മാൻ ഹാരിസാണ് സമ്പാദ്യം നന്മ ഡയാലിസിസ് സെന്ററിന് നൽകിയത്.
ജനറൽ സെക്രട്ടറി ഷാനവാസ്EA, അ ഡ്വൈസറി ബോർഡ് മെമ്പർ അർഷദ് ബിൻ സുലൈമാൻ, സൈയ്ദ് മുഹമ്മദ്, സിദിക്ക് എന്നിവരുടെ സാനിധ്യത്തിൽ*
*കോഴിക്കോട്കാരന്തൂർമർക്കസ് റയ്യാൻവാലി വിദ്യാർഥിയായ ഉസ്മാൻ ഹാരിസിൽ*
*നിന്നും*
*ചെയർമാൻTA അബ്ദുൽ റഷീദ് അമാനി - ബാഖവി MD സമ്പാദ്യക്കുടം ഏറ്റുവാങ്ങി*

17/05/2024

നന്മ ഡയാലിസിസ് സെൻ്റർ പെരിങ്ങാല സന്ദർശിച്ച് സഹജിവി സ്നേഹത്തിന് മാതൃകയാക്കി നവദമ്പതികൾ*
പള്ളിക്കര ,
കോയാംപറമ്പിൽ നാസർ -ഷാജിത ദമ്പതികളുടെ മകൾ ഷഹനാസ KN
പള്ളത്ത് കൂഞ്ഞേലിൽ സിദീഖ് - നസീറ ദമ്പതികളുടെ മകൻ ഷാരൂഖ് P സിദ്ദിഖ്
തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. നന്മ ഡയാലിസിസ് സെന്ററിലെ പാവപ്പെട്ട കിഡ്നിരോഗികളെ സന്ദർശിച്ച്മൈലാഞ്ചി കൈകളാൽ ജന:സെക്രട്ടറി ഇ എ ഷാനവാസ് EA ന് സംഭാവന നൽകി മാതൃകയായത്.☘️
നവ ദമ്പതികൾക്ക് ആശംസ കൾ നേരുന്നു🎡

02/05/2024

നന്മ ഡയാലിസിസ് സെന്ററിന് ഡയാലിസിസ് മെഷീൻ നൽകി* കരിമുകൾ വ്യാപാരി വ്യവസായി ഏകോപന സമിതി പെരിങ്ങാലയിൽ പ്രവർത്തിക്കുന്ന നന്മ ഡയാലിസിസ് സെന്ററിന് ഒരു ഡയാലിസിസ് മെഷീൻ നൽകി. ഡയാലിസിസ് മെഷീൻ വാങ്ങാൻ ഉള്ള തുകയുടെ ചെക്ക് നന്മ ഡയാലിസിസ് സെന്റർ ഭാരവാഹികൾ ആയ ചെയർമാൻ അബ്ദുൽ റഷീദ് ബാഖവി, ജനറൽ സെക്രട്ടറി ഇ എ ഷാനവാസ്‌, അഡ്വൈസറി ബോർഡ്‌ മെമ്പർ അർഷാദ് ബിൻ സുലൈമാൻ എന്നിവർ kvves എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എ ജെ റിയാസിൽ നിന്നും ഏറ്റുവാങ്ങി. യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ ടി ബി നാസറിന്റെ അദ്ധ്യാക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡന്റ്‌ ശ്രീ പി സി ജേക്കബ് ഉത്ഘാടനം നടത്തി.ജില്ലാ ട്രഷർ സി എസ് അജ്മൽ, ശ്രീ കെ എസ് മാത്യു ജില്ലാ വൈസ് പ്രസിഡന്റ്‌, ബാബു കുരുത്തോല വ്യാപാരി സൊസറ്റി പ്രസിഡന്റ്‌,ശ്രീനാഥ് മംഗലത് ജില്ലാ യൂത്ത് വിംഗ് ജനറൽ സെക്രട്ടറി, ശ്രീ ഷിഹാബ് പി കെ മണ്ഡലം യൂത്ത് വിംഗ് പ്രസിഡന്റ്‌, യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ശശിധരൻ പിള്ള, യൂണിറ്റ് സെക്രട്ടറി മാരായ അൻവർ കെ എ, നിയാസ് കെ വൈ, സനീഷ് വേലായുധൻ യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ്‌, ശ്രീമതി സിനി വര്ഗീസ് വനിത വിംഗ് യൂണിറ്റ് പ്രസിഡന്റ്‌ എന്നിവർ സംസാരിച്ചു.യൂണിറ്റ് വൈസ് ശ്രീ പ്രസിഡന്റ്‌ പി എം അസീസ്‌ സ്വാഗതവും യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ശ്രീ അൻസാർ എൻ എച്ച് നന്ദിയും പറഞ്ഞു.

16/04/2024

നന്മ ഡയാലിസിസ് സെൻ്റർ പെരിങ്ങാല
നിർദ്ദനരായ വൃക്ക രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് ധന സമാഹരണത്തിൻ്റെ ഭാഗമായി വീടുകളിലും ഷോപ്പുകളിലും ചാരിറ്റി കളക്ഷൻ ബോക്സ് വക്കുന്നതിൻ്റെ ഉദ്ഘാടനം KS മുഹമ്മദിന് നൽകി കൊണ്ട് നന്മ ഉപദേശക സമിതി അംഗം അർഷദ് ബിൻ സുലൈമാൻ, ഡയറക്ടർ ബോർഡ് അംഗം ബഷീർ KS,മുനീർ KK എന്നിവർ ചേർന്ന് നിർവ്വഹിച്ചു

13/04/2024

പ്രിയമുള്ളവരെ....
സ്വർണ്ണവ്യാപാര രംഗത്ത് ഒരു പതിറ്റാണ്ടിൻ്റെ പ്രവർത്തന പാര്യമ്പര്യമുള്ള മബ്റൂക്ക് ജ്വല്ലറി ഉപഭോക്താക്കൾക്ക് കൂടുതൽ സേവനം ലഭ്യമാക്കുന്നതിന് വേണ്ടി വിപുലീകരിച്ച ഷോറൂമിൻ്റെ ഉദ്ഘാടനവേളയിൽ
നിർദ്ദനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്നതിന് വേണ്ടി നന്മ ഡയാലിസിസ് സെൻ്ററിന് നൽകിയ സംഭാവന കുന്നത്തുനാട് MLA Adv ശ്രീനിജൻ,ഡയറക്റ്റർ കരിം സാഹിബ് എന്നിവരിൽ നിന്നും നന്മ ഡയാലിസിസ് ജനറൽ സെക്രട്ടറി EA ഷാനവാസ്, ഷിഹാബ് EP ഏറ്റുവാങ്ങി

11/04/2024

നന്മ ഡയാലിസിസ് സെൻ്റർ പെരിങ്ങാല*
പെരിങ്ങാല ഈദ് ഗാഹിൽ നിന്ന് ലഭിച്ച സ്വദഖകൾ
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രതിനിധികൾ : കെ.പി സലിം, നിസാർ ബാവ, ഷിജാസ് അലി,ഷഫീഖ് മുഹമ്മദ്, പി കെ മുഹമ്മദ്, ടി എ മൊയ്തീൻ, ടി എ ഫാറൂക്ക്. ഖത്തീബ് സുഹൈർ എന്നിവരിൽ നിന്നും
നന്മ ഡയാലിസീസ് സെൻ്റർ ഭാരവാഹികളായ കബീർ KK , ബഷീർ KS എന്നിവർ ഏറ്റുവാങ്ങി

03/04/2024

പ്രിയപ്പെട്ട സഹോദരങ്ങളെ......
നമ്മുടെ കൂട്ടായ പരിശ്രമം കൊണ്ട് നിർമിച്ച ഡയാലിസിസ് സെന്ററിൽ ഇന്ന് രാവിലെ ഡയാലിസിസ് ആരംഭിച്ചു. രാവിലെ 09മണിക്ക് തുടങ്ങി 01. Pm ന് ഡയാലിസിസ് അവസാനിച്ചു. രോഗി വളരെ സന്തോഷവതിയായി യാത്ര പറയുമ്പോൾ ഹൃദയത്തിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി യായിരുന്നു. അവരുടെ മുഖത്ത് കണ്ട പുഞ്ചിരി ക്ക് കാരണക്കാരായ എല്ലാവർക്കും അതിന്റെ നന്മ കിട്ടുമെന്നതിൽ സംശയമില്ല. എല്ലാവർക്കും നന്മകൾക്കായുള്ള പ്രാർത്ഥന യോടെ
ചെയർമാൻ
അബ്ദുൽ റഷീദ് അമാനി ബാഖവി 💚💚💚💚💚

08/03/2024

*നന്മ ഡയാലിസിസ് സെൻ്റർ പെരിങ്ങാല*
നിർധനരായ വൃക്ക രോഗികൾക്കായി പെരിങ്ങാലയിൽ ഫെബ്രുവരി 15 വ്യാഴം രാവിലെ 9 ന് നാടിന് സമർപ്പിച്ച
നന്മ ഡയാലിസീസ് സെൻറ്റർ
വിമൻ ഇന്ത്യാ മൂവ്മെൻ്റ് കുന്നത്തുനാട് മണ്ഡലം ഭാരവാഹികൾ സന്ദർഷിച്ചു.
മണ്ഡലം പ്രസിഡൻ്റ് ബൽക്കിസ് അസീസ് സെക്രട്ടറി മിസാജത്ത് , കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റ് അനീസ അഷറഫ് , ബ്രാഞ്ച് ഭാരവാഹികളായ അമീറ അജീബ് നസീമ ലത്തീഫ് എന്നിവരിൽ നിന്നും ഡയാലിസിസ് സെൻ്ററിന് നൽകിയ സഹായം അർഷദ്ബിൻ സുലൈമാൻ അബ്ദുൽ റഷീദ് ബാഖവി, ഷമീർ കെ എസ് , സ്റ്റാഫ് സനൂജ ഇബ്രാഹിംഎന്നിവർ ഏറ്റുവാങ്ങി

03/03/2024

*പെരിങ്ങാല നന്മ ഡയാലിസിസ് സെന്ററിന് കൈത്താങ്ങുമായി പളളിക്കര സെന്റ് മേരീസ് കത്തീഡ്രൽ യൂത്ത് അസ്സോസിയേഷൻ*.
പെരിങ്ങാലയിൽ പ്രവർത്തനം ആരംഭിച്ച നന്മ ഡയാലിസിസ് സെന്ററിന് കൈത്താങ്ങുമായി പളളിക്കര സെന്റ് മേരീസ് കത്തീഡ്രൽ യൂത്ത് അസ്സോസിയേഷൻ. ഒരുമയുടെ മാധൂര്യം എന്ന പേരിൽ യൂത്ത് അസ്സോസിയേഷൻ നടത്തിയ കേക്ക് ചലഞ്ച് വഴിയും, 32-മത് പളളിക്കര കൺവെൻഷന്റെ സമാപന ദിവസത്ത കാണിക്കയും ചേർത്താണ് ഡയാലിസിസ് സെന്ററിന് ക്രാഷ് കാർട്ട് ട്രോളി കൈമാറിയത്.
നന്മ ഡയാലിസിസ് സെന്റർ ജന. സെക്രട്ടറി ഷാനവാസ് EA, അർഷാദ് ബിൻ സുലൈമാൻ,ഷിഹാബ് EP എന്നിവർക്ക് യൂത്ത് അസ്സോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ഫാ. ഹെനു തമ്പി ട്രോളി കൈമാറി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നന്മ ഡയാലിസിസ് സെന്ററുമായി ചേർന്ന് നിൽക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഫാ.ഹെനു തമ്പി പറഞ്ഞു. പളളിക്കര കത്തീഡ്രൽ സഹവികാരി ഫാ.ബേസിൽ ഏലിയാസ്, കത്തീഡ്രൽ ട്രസ്റ്റിമാരായ പോൾ എബ്രാഹാം, ലിജു സാജു, യൂത്ത് അസ്സോസിയേൻ ജനറൽ സെക്രട്ടറി സാം ചെറിയാൻ, സെക്രട്ടറി ബേസിൽ, ട്രഷറർ ജോർഡിൻ കെ ജോയ്, കമ്മിറ്റി അംഗങ്ങളായ ജോർജ് വർഗീസ്, നിജു, എമിൽ, കത്തീഡ്രൽ കമ്മിറ്റിഅംഗം ബിജു കെ പി, കൺവെൻഷൻ ജന. കൺവീനർ MK വർഗ്ഗീസ് എന്നിവർ പങ്കെടുത്തു

25/02/2024

നന്മ ഡയാലിസിസ് സെൻ്റർ പെരിങ്ങാല*
നിർധനരായ വൃക്ക രോഗികൾക്കായി പെരിങ്ങാലയിൽ ഫെബ്രുവരി 15 വ്യാഴം രാവിലെ 9 ന് നാടിന് സമർപ്പിച്ച
നന്മ ഡയാലിസീസ് സെൻറ്ററിലേക്ക്
ഐശ്വര്യ ഗ്രാമീണ വായനശാല നൽകിയ വാൾ ഫാൻ വായനശാല ഭാരവാഹികളിൽ നിന്ന്
ജനറൽ സെക്രട്ടറി EA ഷാനവാസ് , അർഷദ് ബിൻ സുലൈമാൻ എന്നിവർ ഏറ്റുവാങ്ങി

23/02/2024

നന്മ ഡയാലിസിസ് സെൻ്റർ പെരിങ്ങാല*

നിർധനരായ വൃക്ക രോഗികൾക്കായി പെരിങ്ങാലയിൽ ഫെബ്രുവരി 15 വ്യാഴം രാവിലെ 9 ന് നാടിന് സമർപ്പിച്ച
നന്മ ഡയാലിസീസ് സെൻറ്ററിലേക്ക്
ഐരാപുരം റബർ പാർക്ക്,, റബോ ക്യൂൻ കമ്പനി എന്നിവർ നൽകിയ ഗ്ലൗസ് ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൽ ഖാദറിൻ നിന്നും
ജനറൽ സെക്രട്ടറി EA ഷാനവാസ് , അബ്ദുൽ സലാം EA എന്നിവർ ഏറ്റുവാങ്ങി

21/02/2024

നന്മ ഡയാലിസിസ് സെൻ്റർ പെരിങ്ങാല*

നിർധനരായ വൃക്ക രോഗികൾക്കായി പെരിങ്ങാലയിൽ ഫെബ്രുവരി 15 വ്യാഴം രാവിലെ 9 ന് നാടിന് സമർപ്പിച്ച
നന്മ ഡയാലിസീസ് സെൻറ്ററിലേക്ക്
ബ്രദേഴ്സ് ആഡ്സ് & സ്പോട്സ് ക്ലബ്ബ് അമ്പലപ്പടി ഭാരവാഹികൾ നൽകിയ പെട സ്റ്റൽഫാൻ
ജനറൽ സെക്രട്ടറി EA ഷാനവാസ് , അബൂബക്കർ kh, ഷഫിക്ക് KY, ഷിഹാബ് EP എന്നിവർ ഏറ്റുവാങ്ങി

20/02/2024

നന്മ ഡയാലിസിസ് സെന്റർ പെരിങ്ങാല*
നിർധനരായ വൃക്ക രോഗികൾക്കായി പെരിങ്ങാലയിൽ ഫെബ്രുവരി 15 വ്യാഴം രാവിലെ 9 ന് നാടിന് സമർപ്പിച്ച നന്മ ഡയാലിസീസ് സെൻറ്ററിലേക്ക് കരിമുകൾ വ്യാപാരി വ്യവസായി ഏകോപന സമിതി 50 പേർക്ക് ഫ്രീ ആയി ഡയാലിസിസ് ചെയ്യാനുള്ള 50,000 രൂപയുടെ ചെക്ക് പ്രസിഡൻറ് ശ്രീ ടി ബി നാസറും ജനറൽ സെക്രട്ടറി ശ്രീ പി എ ജമാലും ചേർന്ന് നൽകി കൂടാതെ ആറുമാസത്തിനകം 8 ലക്ഷം രൂപ ചെലവുവരുന്ന ഡയാലിസ് മിഷൻ ഒരെണ്ണം കരിമുകൾ വ്യാപാരി വ്യവസായി ഏകോപന സമിതി ഡയാലിസിസ് സെൻററിലേക്ക് നൽക്കും

20/02/2024

നന്മ ഡയാലിസിസ് സെൻ്റർ പെരിങ്ങാല*

നിർധനരായ വൃക്ക രോഗികൾക്കായി പെരിങ്ങാലയിൽ ഫെബ്രുവരി 15 വ്യാഴം രാവിലെ 9 ന് നാടിന് സമർപ്പിച്ച
നന്മ ഡയാലിസീസ് സെൻറ്ററിലേക്ക്
പള്ളിക്കര മർച്ചൻ്റ് അസ്സോസിയേഷൻ ഭാരവാഹികൾ നൽകിയ ഫയൽ ലോക്കർ ജനറൽ സെക്രട്ടറി EA ഷാനവാസ് , അർഷാദ് ബിൻ സുലൈമാൻ, ഷമീർ മുഹമ്മദ് എന്നിവർ ഏറ്റുവാങ്ങി

16/02/2024

നന്മ ഡയാലിസിസ് സെൻ്റർ ഉദ്ഘാടന വേളയിൽ

Photos from Nanma Dialysis Center's post 16/02/2024

ഫുഡ് സർവ്വിങ്ങിൽ പങ്കെടുക്കുന്ന ലോഡിംങ്ങ് തൊഴിലാളികളെ ഉദ്ഘാടന വേളയിൽ ആദരിക്കുന്നു.

Photos from Nanma Dialysis Center's post 16/02/2024

നന്മ ഡയാലി സിസ് സെൻ്ററിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കാരുണ്യ യാത്ര നടത്തിയ ഓട്ടോ തൊഴിലാളികളെ ആദരിക്കുന്നു.

Videos (show all)

നന്മ ഡയാലിസിസ് സെൻ്റർ ഉദ്ഘാടന വേളയിൽ
നന്മ ഡയാലിസിസ് സെന്റെറിന്റെ ഉത്ഘാടന ചടങ്ങിൽ നിന്നും

Telephone

Website